ന്യൂഡൽഹി: രാജ്യത്ത് ഏകീകൃതമായി കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിന് കേന്ദ്ര സർക്കാറിന് അധികാരം നൽകുന്നതടക്കം വിവിധ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന വേതനച്ചട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
വ്യവസായ നടത്തിപ്പ് എളുപ്പമാക്കാൻ പാകത്തിൽ 44 തൊഴിൽനിയമങ്ങൾ സമന്വയിപ്പിച്ച് തയാറാക്കുന്ന നാലു തൊഴിൽചട്ടങ്ങളിൽ ഒന്നാണിത്. വേതനം, സാമൂഹിക സുരക്ഷ, വ്യവസായ സുരക്ഷ, വ്യവസായബന്ധങ്ങൾ എന്നിവയാണ് നാലു ചട്ടങ്ങളുടെ പ്രമേയം. വേതനച്ചട്ട ബിൽ പാർലമെൻറിെൻറ നടപ്പു സമ്മേളനത്തിൽ കൊണ്ടുവരും.
വേതന നിയമം, മിനിമം വേതന നിയമം, ബോണസ് നിയമം, തുല്യ വേതന നിയമം എന്നിവക്കു പകരമായാണ് വേതനച്ചട്ട ബിൽ കൊണ്ടുവരുന്നത്. മേഖല തിരിച്ചോ സംസ്ഥാന അടിസ്ഥാനത്തിലോ നിർദേശിക്കുന്ന മിനിമം വേതനം അഞ്ചു വർഷം കൂടുേമ്പാൾ പുതുക്കണമെന്ന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.