Posted On
date_range Updated On
date_range പൗരത്വ ഭേദഗതി ബിൽ: രാജിവെക്കുമെന്ന് മഹാരാഷ്ട്ര ഐ.പി.എസ് ഉദ്യോഗസ്ഥൻ
മുംബൈ: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് മഹാരാഷ്ട്ര കാഡറിലെ ഐ.പി.എസ് ഓഫിസർ. മുംബൈ പൊലീസിലെ സ്പെഷൽ ഐ.ജി അബ്ദുറഹ്മാനാണ് രാജിപ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച മുതൽ ഓഫിസിൽ ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചു. ‘‘ബിൽ രാജ്യത്ത് നിലനിൽക്കുന്ന ബഹുസ്വര സങ്കൽപത്തിനെതിരാണ്.
തുറന്ന വർഗീയ പ്രഖ്യാപനവും ഭരണഘടനയുടെ അടിസ്ഥാന സങ്കൽപങ്ങൾക്ക് എതിരുമാണ് ബിൽ. ഭരണനീതിക്കുവേണ്ടി നിലകൊള്ളുന്ന ജനം ജനാധിപത്യരീതിയിൽ ബില്ലിനെ എതിർക്കേണ്ടതുണ്ട്. ബില്ലിനെ ഞാൻ അപലപിക്കുന്നു. ഞാൻ സർവിസിൽനിന്ന് രാജിവെക്കുകയാണ്’’ -അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.