സി.എ.എ: ഷഹീൻ ബാഗ്​ പ്രതിഷേധക്കാർ ജന്തർ മന്തറിലേക്ക്​ മാർച്ച്​ നടത്തും

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഒരു മാസത്തിലേറെയായി ഷഹീൻ ബാഗിൽ കുത്തിയിരിപ്പ്​ സമരം നടത്തുന്ന നൂറുകണക്കിന് സ്ത്രീകൾ ബുധനാഴ്ച ജന്തർ മന്തറിലേക്ക് മാർച്ച്​ നടത്തും. ജാമിയ മില്ലിയ ഇസ്ലാമിയ, ജവഹർലാൽ നെഹ്​റു സർവകലാശാല (ജെ.എ ൻ.യു) വിദ്യാർഥികളും ജന്തർ മന്തറിലേക്കുള്ള ഷഹീൻ ബാഗ് പ്രതിഷേധക്കാരുടെ മാർച്ചിൽ അണിചേരുമെന്ന്​ റിപ്പോർട്ടുണ്ട്​.

'ഷഹീൻ ബാഗ് ദാദികൾ' എന്നറിയപ്പെടുന്ന പ്രായമായ സ്ത്രീകളും 'ചലോ ജന്തർ മന്തർ' മുദ്രാവാക്യവുമായി സി.എ.എക്കും എൻ.ആർ.സിക്കുമെതിരെയുള്ള പ്രതിഷേധത്തിൻെറ ഭാഗമാവും. ഇവർ ജന്തർ മന്തറിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യും.

വിവാദ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ പട്ടികയേയും (എൻ.‌ആർ‌.സി) എതിർത്തുകൊണ്ട്​ ഒരു മാസത്തിലേറെയായി ഷഹീൻ ബാഗിൽ പ്രതിഷേധ സമരം നടക്കുകയാണ്​. സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ അണിചേരാനും പിന്തുണ നൽകാനും നിരവധി ആളുകൾ ദിവസവും ഒഴുകിയെത്തുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാർ പറയുന്നു.

Tags:    
News Summary - caa; Shaheen Bagh protesters to march to Jantar Mantar -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.