പൗരത്വ ഭേദഗതി നിയമം ജനുവരി മുതൽ നടപ്പാക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വലിയ അഭയാർഥി ജനവിഭാഗത്തിന് പൗരത്വം നൽകാൻ കേന്ദ്രവും ബി.ജെ.പിയും താൽപര്യപ്പെടുന്നതിനാൽ അടുത്ത വർഷം ജനുവരി മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ.

'അഭയാർഥികളോട് തൃണമൂൽ സർക്കാർ അനുഭാവം പുലർത്തുന്നില്ല. നമ്മുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ മതപരമായ കാര്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും മോദി സർക്കാർ പൗരത്വം നൽകും സി‌.എ‌.എയ്ക്ക് കീഴിലുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുന്ന പ്രക്രിയ അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' നോർത്ത് 24 പർഗാനാസ് ജില്ലയിൽ ബി.ജെ.പി പരിപാടിക്കിടെ കൈലാഷ് പറഞ്ഞു.

അയൽരാജ്യങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തേക്ക് വരുന്ന അഭയാർഥികൾക്ക് പൗരത്വം നൽകണമെന്ന സത്യസന്ധമായ ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം സി‌.എ‌.എ പാസാക്കിയത്. അത് പൂർത്തീകരിക്കുക തന്നെ ചെയ്യും. നേരത്തേ പൗരത്വ ഭേദഗതി നടപ്പാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണെന്ന് കൈലാഷ് പറഞ്ഞിരുന്നു.

ഒരിക്കൽ ഒരു ബില്ല് പാർലമെൻറ്​പാസാക്കുകയും അത്​നിയമമാവുകയും ചെയ്താൽ ഭരണഘടനയിലെ ആർട്ടിക്ക്ൾ 252 പ്രകാരം എല്ലാ സംസ്ഥാനങ്ങളും അത്​നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും വിജയ വർഗിയ പറഞ്ഞിരുന്നു. അതേസമയം പശ്ചിമ ബംഗാളിലെ ജനങ്ങളെ കബളിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് തൃണമൂൽ മന്ത്രി ഫിർഹാദ് ഹക്കീം അഭിപ്രായപ്പെട്ടു. 

Tags:    
News Summary - CAA Likely To Be Implemented From January: BJP's Kailash Vijayvargiya In Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.