Posted On
date_range Updated On
date_range ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ്; ആന്ധ്രയിലേക്കുള്ള ബസ് സർവീസ് നിർത്തി തമിഴ്നാട്
ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനു പിന്നാലെ ആന്ധ്രയിലേക്കുള്ള ബസ് സർവീസ് നിർത്തി വെച്ച് തമിഴ്നാട് ഗതാഗത വകുപ്പ്. ആന്ധ്രയിൽ അറസ്റ്റിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
വെല്ലൂരിൽ നിന്നും ചെന്നൈയിൽ നിന്നുമായി 27 ബസുകളാണ് ആന്ധ്രയുടെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നത്. തിരുപ്പതിയിലേക്കാണ് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത്.
കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകളും ആന്ധ്ര അതിർത്തിയിൽ സർവീസ് അവസാനിപ്പിക്കുകയാണ്. സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും ബസ് സർവീസ് പുനഃരാരംഭിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.