കോയമ്പത്തൂരിൽ അപകടത്തിൽപെട്ട ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസ്​

കോയമ്പത്തൂരിൽ​ ബസ് മറിഞ്ഞു, നിരവധിപേർക്ക്​ പരിക്ക്​

ബംഗളൂരു: തമിഴ്​നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക്​ വരികയായിരുന്ന സ്വകാര്യ ബസ്​ നിയന്ത്രണംവിട്ടു മറിഞ്ഞ്​ നിരവധി പേർക്ക്​ പരിക്ക്​. സോന ട്രാവൽസിന്‍റെ ബസാണ്​ കോയമ്പത്തൂരിലെ നീലാംബൂരിൽ മറിഞ്ഞത്​.

ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ്​ അപകടം. സ്ത്രീകളടക്കം 33ഓളം യാത്രക്കാരാണ്​ ഉണ്ടായിരുന്നത്​. എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു സംഭവം. റോഡിൽ നിന്ന്​ താഴ്ചയിലേക്ക്​ മറിയുകയായിരുന്നു.​ അമിത വേഗതയാണ്​ അപകടകാരണമെന്ന്​ യാത്രക്കാർ പറഞ്ഞു.

എറണാകുളത്ത്​ നിന്ന്​ ബംഗളൂരുവിലേക്കുള്ള നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. തലക്കും​ കൈക്കും​ പരിക്കേറ്റ നിരവധിപേരെ കോയമ്പത്തൂരിലെ റോയൽ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ബംഗളൂരു മടിവാളയിൽ എത്തേണ്ടിയിരുന്ന ബസാണിത്​.


Tags:    
News Summary - Bus overturns in Coimbatore, many injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.