ചിത്രം: indiatoday

ഗംഗതീരത്ത്​ വീണ്ടും നൂറുകണക്കിന്​ മൃതദേഹങ്ങൾ: കോവിഡ്​ കാരണമെന്ന്​ പ്രദേശവാസികൾ; നിഷേധിച്ച്​ ​ അധികൃതർ

ലഖ്​നോ: ഉത്തർപ്രദേശിലെ പ്രയാഗ്​രാജിൽ ഗംഗാ നദിക്കരയിലെ മണൽപരപ്പിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടുന്ന സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇത്തരം നൂറുകണക്കിന്​ സംഭവങ്ങളാണ്​ ഉണ്ടായിരിക്കുന്നത്​. സംസ്​ഥാന സർക്കാറി​െൻറ ഉത്തരവുകൾ പോലും വകവെക്കാതെയാണ്​ ഗംഗയുടെ തീരങ്ങളിൽ മൃതദേഹം സംസ്​കരിക്കുന്നത്​ കൂടിയത്​.

ഈ മൃതദേഹങ്ങളിൽ ഭൂരിഭാഗവും വസ്ത്രങ്ങളിൽ പൊതിഞ്ഞ് മുളങ്കമ്പുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടിരിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് സംസ്​കരിച്ച സ്​ഥലത്തിന്​ സമീപം മരുന്ന്​ കുപ്പികളും മറ്റും കാണപ്പെട്ടു.

ഇവിടെ സംസ്​കരിച്ച മൃതദേഹങ്ങൾ കോവിഡ്​ ബാധയുമായി ബന്ധ​പ്പെട്ടതല്ലെന്നും ഇവയിൽ ഭൂരിഭാഗവും രണ്ടാം തരംഗത്തിന്​ മു​േമ്പ സംസ്​കരിക്കപ്പെട്ടതാ​െണന്നുമാണ്​ പ്രാദേശിക ഭരണകൂടം പറയുന്നത്​.



എട്ട്​ മുതൽ പത്ത്​ വരെ മൃതദേഹങ്ങളായിരുന്ന മണൽക്കരയിൽ സംസ്​കരിച്ചിരുന്നതെന്നും മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രാദേശിക ഭരണകൂടം ഇതിന്​ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും പുരോഹിതനായ ജയറാം പറഞ്ഞു. മണലിൽ മൃതദേഹം സംസ്കരിക്കുന്നത്​ ഒരു പഴയ ആചാരമാണെങ്കിലും ഇപ്പോൾ ഈ കാണുന്ന തിരക്ക്​ കോവിഡ്​ മഹാമാരിയുടെ ലക്ഷണമാണെന്നും ജയറാം പറഞ്ഞു. ഗംഗയുടെ തീരത്ത്​ ഇത്രയും കൂടുതൽ മൃതദേഹങ്ങൾ സംസ്​കരിക്കുന്നത്​ താൻ കണ്ടിട്ടില്ലെന്ന്​ മറ്റൊരു പുരോഹിതനായ പ്രസാദ്​ മിശ്രയും സാക്ഷ്യപ്പെടുത്തി.


കോവിഡ്​ ബാധിതരുടെ മൃതദേഹങ്ങൾ ഫഫമൗ ഘട്ടിലാണ്​ സംസ്​കരിക്കുന്നതെന്നും ഒരു മൃതദേഹം പോലും ഗംഗയുടെ തീരത്ത്​ സംസ്ക​രിച്ചിട്ടില്ലെന്നും പ്രയാഗ്​രാജ്​ ഐ.ജി കെ.പി. സിങ്​ പറഞ്ഞു.

ഗംഗാ നദീതീരത്ത് പട്രോളിങ്​ നടത്താൻ പൊലീസിനെയും ദുരന്ത നിവാരണ സേനയെയും നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗംഗ, യമുന നദികളിൽ മൃതദേഹങ്ങൾ ഒഴുക്കുന്നില്ലെന്ന്​ ഉറപ്പാക്കാനാണ് ഇത് ചെയ്യുന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

ചാറ്റ്നാഗ് ഘട്ട്​, ഫഫമൗ ഘട്ട്​, ശ്രിങ്‌വർപൂർ ഘട്ടുകളിൽ സംഘങ്ങൾ പട്രോളിങ്​ നടത്തുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മണലിൽ സംസ്​കരിച്ച മൃതദേഹങ്ങൾ നീക്കംചെയ്യാൻ ഭരണകൂടം ബദൽ മാർഗം ആവിഷ്കരിക്കുകയാണെന്നും ഐ.ജി കെ.പി. സിങ്​ പറഞ്ഞു.

Tags:    
News Summary - Burial of bodies in sand locals say sign of Covid-19 Prayagraj administration denied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.