Posted On
date_range Updated On
date_range ബുര്‍ഹാന്‍ വാനിയെ വധിച്ച സൈനികര്‍ക്ക് ആദരം
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ വധിച്ച സംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് സൈനികര്‍ക്ക് സൈന്യം മെഡല്‍ സമ്മാനിച്ചു. മേജര്‍ കുമാര്‍, ക്യാപ്റ്റന്‍ മാണിക് ശര്‍മ, നായക് അരവിന്ദ് സിങ് ചൗഹാന്‍ എന്നിവരെയാണ് ആദരിച്ചത്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ബുര്‍ഹാന്‍ വാനി ഉള്‍പ്പെടെയുള്ള ഹിസ്ബുല്‍ നേതാക്കളെ സൈന്യം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.
മേജര്‍ സന്ദീപ് കുമാറായിരുന്നു സൈനിക നടപടിക്ക് നേതൃത്വം നല്‍കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കശ്മീരില്‍ വന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും നിരവധി പേര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.