ഡ​ൽ​ഹി മ​ദ​ൻ​പു​ർ ഖാ​ദി​രി​യി​ൽ കൈ​യേ​റ്റം ആ​രോ​പി​ച്ച് വീ​ടു​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്ന പൊ​ലീ​സ്

ഡൽഹിയിൽ ഇടിച്ചുനിരത്തൽ തുടരുന്നു

ന്യൂഡൽഹി: അനധികൃത കൈയേറ്റം ആരോപിച്ചുള്ള ഇടിച്ചുനിരത്തൽ ഡൽഹിയിൽ തുടരുന്നു. ശാഹീൻബാഗിന് സമീപം ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാർക്കുന്ന മദൻപൂർ ഖാദിരിയിലാണ് വ്യാഴാഴ്ച സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മണ്ണുമാന്തിയുമായി എത്തിയത്. നടപടിക്കെതിരെ പ്രതിഷേധിച്ച പ്രദേശവാസികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

ആം ആദ്മി പാർട്ടി ഓഖ്ല എം.എൽ.എ അമാനത്തുല്ല ഖാനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് കൈയേറ്റമുണ്ടായിട്ടില്ലെന്നും പാവങ്ങളുടെ വീടുകൾ തകർക്കുകയാണെന്നും അമാനത്തുല്ല ഖാൻ പറഞ്ഞു.

കഴിഞ്ഞദിവസം ശാഹീൻബാഗിൽ ഇടിച്ചുനിരത്തൽ ജനം തെരുവിലിറങ്ങി തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സമീപപ്രദേശമായ മദൻപൂർ ഖാദിരിയിൽ ഇടിച്ചുനിരത്തുന്നത്. ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ ജഹാംഗീർപുരിയിലെ ഇടിച്ചുനിരത്തലിനെതിരെയുള്ള സ്റ്റേ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതു വരെ തുടരും.

വിദ്വേഷത്തിന്‍റെ ബുൾഡോസർ തലസ്ഥാനത്ത് ഓടാൻ പാർട്ടി അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് ദത്ത് പഞ്ഞു. എന്തുകൊണ്ടാണ് സമ്പന്നരുടെ ഫാം ഹൗസുകൾക്കെതിരെ സമാനമായ നടപടി സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - bulldozer and forces in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.