ബുലന്ദ്‌ശഹർ കലാപം: മുഖ്യപ്രതി യോഗേഷ് രാജ് അറസ്​റ്റിൽ

മീ​റ​ത്ത്​: പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ സു​ബോ​ധ്കു​മാ​ർ സി​ങ്​ അ​ട​ക്കം ര​ണ്ടു​​പേ​ർ മ​രി​ക്കാ​നി​ട​യ ാ​യ ബു​ല​ന്ദ്​​ശ​ഹ​ർ ആ​ക്ര​മ​ണ കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്​​റ്റി​ൽ. പ്രാ​ദേ​ശി​ക ബ​ജ്​​റം​ഗ്​​ദ​ൾ ക​ൺ​വീ ​ന​റും ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ന​ു​മാ​യ യോ​ഗേ​ഷ്​ രാ​ജ്​ ആ​ണ്​ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. സം​ഭ​ വ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11.30ഒാ​ടെ ബു​ല​ന്ദ്​​ശ​ഹ​ർ-​ഖു​ജ്​​റ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​ക്കി​യ​ശേ​ഷം രാ​ത്രി​യോ​ടെ ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി സി​യാ​ന പൊ​ലീ​സ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ രാ​ഘ​വേ​ന്ദ്ര കു​മാ​ർ മി​ശ്ര അ​റി​യി​ച്ചു. ഇ​തോ​ടെ ബു​ല​ന്ദ്​​ശ​ഹ​ർ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ഏ​ഴു​പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ലാ​യി. കേ​സി​ൽ 27 പേ​രാ​ണ്​ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.

കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, ആ​ക്ര​മ​ണം, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള​നു​സ​രി​ച്ചാ​ണ് ഇ​വ​ർ​​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. 2018 ഡി​സം​ബ​ർ മൂ​ന്നി​നാ​ണ്​ കാ​ലി​ക​ളെ ക​ശാ​പ്പ്​ ചെ​യ്​​തു​വെ​ന്നാ​രോ​പി​ച്ച്​ ജ​ന​ക്കൂ​ട്ടം ബു​ല​ന്ദ്​​ശ​ഹ​റി​ൽ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

ഡിസംബര്‍ മൂന്നിനാണ്​ ബുലന്ദ്​ശഹറിൽ പശുകൊലയുടെ പേരിൽ കലാപമുണ്ടായത്​. കാട്ടിനുള്ളില്‍ കന്നുകാലികളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചത് യോഗേഷ് രാജാണെന്നാണ് ആരോപണം. പശുക്കളെ കൊന്നുവെന്ന് കാട്ടി പത്തു പേര്‍ക്കെതിരേ യോഗേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പിന്നീട്​ അക്രമികൾ പൊലീസ്​ സ്​റ്റേഷൻ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്​തു. അക്രമത്തിൽ പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ്​ കുമാർ സിങ്​ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Bulandshahr Cop Murder: Bajrang Dal's Yogesh Raj, Main Accused, Arrested- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.