(photo: ANI)

മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്ന് 11 മരണം

മുംബൈ: നാലു നില കെട്ടിടം തകര്‍ന്ന് മുംബൈ മല്‍വാനിയില്‍ 11 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ബി.ഡി.ബി.എ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 11.10ഓടെയാണ് സംഭവം. ഈ സമയം കുട്ടികളടക്കം നിരവധി പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. അഗ്നിശമന സേനയടക്കം ഉടന്‍ സ്ഥലത്തെത്തി. പ്രദേശവാസികളുടെയും പൊലീസിന്റെയും സഹായത്തോടെ കുടുങ്ങിക്കിടന്ന 15ഓളം പേരെ രക്ഷപ്പെടുത്തി.

സമീപത്തെ മൂന്ന് കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതായി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

അതേസമയം, കനത്ത മഴയാണ് കെട്ടിടം തകരാന്‍ കാരണമെന്ന് മഹാരാഷ്ട്ര മന്ത്രി അസ്ലം ശൈഖ് പറഞ്ഞു. ബുധനാഴ്ച മുഴുവന്‍ മുംബൈയില്‍ കനത്ത മഴ ലഭിച്ചിരുന്നു.

Tags:    
News Summary - building in Mumbai collapses, 11 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.