Posted On
date_range Updated On
date_range ബജറ്റ് ചോർന്നുവെന്ന് മനിഷ് തിവാരി
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ചോർന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് മനിഷ് തിവാരി. ബജറ്റ് പോയിൻറുകൾ സർക്കാർ തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് രാവിലെ മുതൽ സർക്കാർ വൃത്തങ്ങൾ ബജറ്റ് പോയിൻറുകൾ മാധ്യമങ്ങൾക്ക് നൽകുന്നുണ്ട്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ഇൗ പോയിൻറുകൾ ഉണ്ടാകുെമങ്കിൽ അത് ബജറ്റ് ചോർച്ചക്ക് തുല്യമാണ്. ഇത് ബജറ്റിെൻറ രഹസ്യ സ്വഭാവത്തെ ലംഘിക്കുന്ന ഗുരുതര പ്രശ്നമാണ്. - മനിഷ് തിവാരി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.