ബജറ്റ് നിലവിലെ ആവശ്യങ്ങളും ഭാവി പ്രതീക്ഷകളും നിറവേറ്റുന്നത്​ -പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്തിൻെറ നിലവിലെ ആവശ്യങ്ങളും ഭാവിയിലെ പ്രതീക്ഷകളും നിറവേറ്റാൻ ഉതകുന്നതാണ്​ രണ്ടാം മോദി സര്‍ക് കാറിൻെറ ആദ്യ സമ്പൂര്‍ണ ബജറ്റെന്ന്​ അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ബജറ്റ് നിര്‍ദേശങ്ങള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകും. നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന ബജറ്റാണിതെന്നും മോദി വ്യക്തമാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ 100 വിമാനത്താവളങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതുവഴി രാജ്യത്തെ ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകും.

വിദ്യാർഥികൾക്കാണ്​ ബജറ്റ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ കൃഷി, അടിസ്ഥാന സൗകര്യം, തുണിത്തരം, സാങ്കേതികവിദ്യ എന്നീ മേഖലകൾക്ക്​ ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

Tags:    
News Summary - Budget 2020-21 will fulfill current needs, future expectations of India:Modi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.