ബി.ജെ.പി, ബി.എസ്.പി എം.എൽ.എമാർ സമാജ്വാദി പാർട്ടിയിൽ ചേർന്നു
ലഖ്നോ: തെരഞ്ഞെടുപ്പ് ആസന്നമായ ഉത്തർപ്രദേശിൽ രാഷ്ട്രീയ കളംമാറ്റങ്ങൾക്കും തുടക്കമായി. ബി.ജെ.പി, ബി.എസ്.പി പാർട്ടികളിലെ രണ്ട് എം.എൽ.എമാർ സമാജ്വാദി പാർട്ടിയിൽ ചേർന്നു.
ചിലുപൂരിൽ നിന്നുള്ള ബി.എസ്.പി എം.എൽ.എ വിനയ് ശങ്കർ തിവാരി, ഖലീലാബാദിനെ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയിലെ ദിഗ്വിജയ് നാരായൺ എന്നിവരാണ് ലഖ്നോവിൽ എസ്.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്.
ഇരുവർക്കുമൊപ്പം ബി.എസ്.പി നേതാക്കളായ കുശാൽ തിവാരിയും ഗണേഷ് ശങ്കർ പാണ്ഡേയും (യു.പി ലെജിസ്ലേറ്റിവ് കൗൺസിൽ മുൻ ചെയർപേഴ്സൺ) പാർട്ടി മാറിയിട്ടുണ്ട്. എസ്.പിയിൽ ചേർന്നേക്കുമെന്ന് തീർച്ചയായതോടെ വിനയ്, കുശാൽ, ഗണേഷ് എന്നിവരെ കഴിഞ്ഞ ആഴ്ച ബി.എസ്.പി പുറത്താക്കിയിരുന്നു.
ചടങ്ങിൽ അഖിലേഷ് യാദവും പെങ്കടുത്തു. ഇരുവർക്കും പുറേമ, വിവിധ പാർട്ടികളിൽനിന്നുള്ള നിരവധി ബ്രാഹ്മണ സമുദായ നേതാക്കളും എസ്.പിയിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.