Posted On
date_range Updated On
date_range വീണ്ടും വെടിനിർത്തൽ കരാർ ലംഘനം; ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗർ: അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ ബി.എസ്.ഫ് ജവാൻ കൊല്ലപ്പെട്ടു. ബി.എസ്.എഫ് സൈനികനായ ബ്രിജേന്ദ്ര ബാഹദൂർ സിങ്ങാണ് കൊല്ലപ്പെട്ടത്.
ജമ്മുവിലെ ആർ.എസ് പുരയിലെ അർനിയ സെക്ടറിലാണ് വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിവെപ്പ് വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടു.
വെള്ളിയാഴച പുലർച്ചെ 12.20ന് പാകിസ്താൻ നടത്തിയ വെടിവെപ്പിലാണ് ബ്രിജേന്ദ്ര കൊല്ലപ്പെട്ടതെന്ന് ബി.എസ്.എഫ് ഡി.െഎ.ജി ധർമേന്ദ്രർ പ്രകാശ് അറിയിച്ചു. വെടിവെപ്പിൽ പാകിസ്താൻ പൗരൻമാരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.