Posted On
date_range Updated On
date_range പാകിസ്താന് മധുരം നൽകില്ലെന്ന് ബി.എസ്.എഫ്
ന്യൂഡൽഹി: വെടിനിർത്തൽ കരാർ ലംഘനത്തിെൻറ പശ്ചാത്തലത്തിൽ പാകിസ്താന് റിപബ്ലിക് ദിനത്തിൽ മധുരം നൽകില്ലെന്ന് ബി.എസ്.എഫ്. ഇരു രാജ്യങ്ങളും തമ്മിൽ അന്താരാഷ്്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും നിരന്തമായി സംഘർഷങ്ങൾ നില നിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
മധുരം കൈമാറില്ലെന്ന് പാകിസ്താൻ സൈന്യത്തെ ബി.എസ്.എഫ് വ്യാഴാഴ്ച ഒൗദ്യോഗികമായി അറിയിച്ചതായാണ് വിവരം. റിപബ്ലിക് ദിനമുൾപ്പടെയുള്ള വിശേഷാവസരങ്ങളിൽ പാകിസ്താനുമായി ബി.എസ്.എഫ് മധുരം പങ്കിടാറുണ്ട്.
ഇൗദ്, ദീപാവലി, സ്വാതന്ത്ര്യദിനം, റിപബ്ലിക് ദിനം തുടങ്ങിയ വിശേഷദിവസങ്ങളിലാണ് മധുരം വിതരണം ചെയ്യുന്നത്. അടാരി^വാഗ അതിർത്തിയിലെ ചെക്പോസ്റ്റിലാണ് പ്രധാനമായും മധുര വിതരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.