പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ബി.എസ്.എഫ് ജവാന് വീരമൃത്യു

പാറ്റ്ന: പാകിസ്താൻ ഷെല്ലാക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.എസ്.എഫ് ജവാന് വീരമൃത്യു. ബിഹാർ സ്വദേശിയായ കോൺസ്റ്റബിൾ രാംബാബു പ്രസാദ് ആണ് മരിച്ചത്.

മേയ് ഒമ്പതിന് ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് ബി.എസ്.എഫ് ജവാന് ഗുരുതര പരിക്കേറ്റത്. സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ പൊലീസ് പരിധിയിലെ വാസിൽപൂർ ഗ്രാമത്തിലാണ് രാംബാബു പ്രസാദ് താമസിക്കുന്നത്.

മൃതദേഹം സ്വദേശമായ ബിഹാറിലെ ബദരിയയിൽ എത്തിക്കും. ഈ വർഷം ഫെബ്രുവരിയിലാണ് രാംബാബു വിവാഹിതനായത്. ഹരിഹർപൂർ പഞ്ചായത്തിലെ മുൻ ഉപമുഖ്യനാണ് രാംബാബുവിന്‍റെ പിതാവ് രാംവിചാർ സിങ്.

ജമ്മു കശ്മീരിലെ ആർ.എസ് പുര സെക്ടറിലുണ്ടായ വെടിവെപ്പിൽ ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസ് വീരമൃത്യു വരിച്ചിരുന്നു.

Tags:    
News Summary - BSF Jawan Injured In Pakistani Shelling At J&K Border Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.