'തെരഞ്ഞെടുപ്പ് സമയത്ത് പാലം തകർന്നത് ദൈവത്തിന്റെ സന്ദേശം'; മോദിയുടെ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസൺസ്

ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാലം തകർന്ന് 141 പേർ മരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസൺസ്. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കൊൽക്കത്തയിൽ മേൽപ്പാലം തകർന്നുവീണ് 27 പേർ മരിച്ചിരുന്നു. ഇത് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണെന്നായിരുന്നു മോദിയുടെ പ്രസംഗം.

"ഈ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പാലം തകർന്നത് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണ്. മമതയുടെ ഭരണം ഇല്ലാതാക്കൂ. അല്ലെങ്കിൽ പാലം തകർന്നത് പോലെ ബംഗാളും തകരും'', എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

2016ലെ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു കൊൽക്കത്തയിൽ മേൽപ്പാലം തകർന്ന് 27 പേർ മരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പാലം തകർന്നത് ദൈവത്തിന്റെ സന്ദേശമാണെന്നും അല്ലെങ്കിൽ പാലം തകർന്ന പോലെ ഗുജറാത്തും തകരുമെന്നുമാണ് വിഡിയോ പങ്കുവെച്ച് നെറ്റിസൺസ് മുന്നറിയിപ്പ് നൽകുന്നത്.

Tags:    
News Summary - 'Bridge collapse during election is God's message'; Netizens slammed Modi's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.