വിവാഹദിവസം ന​ട്ടെല്ലിന്​ പരിക്കേറ്റ്​ വധു ആശുപത്രി കിടക്കയിൽ; ആശുപത്രി സാക്ഷിയായത്​ അപൂർവ നിമിഷത്തിന്​

ലഖ്​നോ: ഉത്തർ ​പ്രദേശിലെ പ്രയാഗ്​രാജിലെ ആശുപത്രി സാക്ഷിയായത്​ ഒരു അപൂർവ നിമിഷത്തിനായിരുന്നു. ആശുപത്രിയിൽ കിടക്കയിൽ ഒരു വിവാഹം. വിവാഹദിവസം അബദ്ധത്തിൽ വീടിൻെറ മുകളിൽനിന്ന്​ താ​ഴേക്ക്​ വീണ പെൺകുട്ടിക്കായി ആശുപത്രി കിടക്ക വിവാഹവേദിയാക്കുകയായിരുന്നു.

വീടിൻെറ മുകളിൽനിന്ന്​ വീണ പെൺകുട്ടിയുടെ ന​ട്ടെല്ലിനും കാലുകൾക്കും പരിക്കേറ്റതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നിശ്ചയിച്ച വിവാഹം മാറ്റേണ്ടെന്ന്​ വരനും വധുവും നിശ്ചയിച്ചതോടെ ആശുപത്രി വിവാഹവേദിയായി. ഡോക്​ടറുടെ നിർദേശം ആരാഞ്ഞ ശേഷമായിരുന്നു വിവാഹ ചടങ്ങുകൾ.

പെൺകുട്ടി വിവാഹത്തിന്​ സമ്മതം നൽകിയതോടെ ആശുപത്രിയിൽ വിവാഹ ചടങ്ങുകൾ നടത്താൻ അനുമതി നൽകുകയായിരുന്നുവെന്ന്​ ഡോ. സച്ചിൻ സിങ്​ പറഞ്ഞു.

'വധു അബദ്ധത്തിൽ വീടിൻെറ മുകളിൽ നിന്ന്​ താഴേക്ക്​ വീഴുകയായിരുന്നു. ന​െട്ടല്ലിന്​ ചെറിയ പരിക്കേൽക്കുകയും ചെയ്​തു. പെൺകുട്ടിയുടെ കാലുകൾ ഇപ്പോൾ അനക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പെൺകുട്ടി വിവാഹത്തിന്​ അനുമതി നൽകിയതോടെ വിവാഹചടങ്ങുകൾ ആശുപത്രിയിൽ നടത്താൻ അനുമതി നൽകുകയായിരുന്നു. പരിക്കുള്ളതിനാൽ കാലുകൾ അനക്കരുതെന്ന്​ നിർദേശം നൽകിയിരുന്നു' ഡോക്​ടർ പറഞ്ഞു.

പെൺകുട്ടി ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടാണ്​ വിവാഹ ചടങ്ങുകളിൽ പങ്കുചേർന്നത്​.

സംഭവിച്ചതെന്തായാലും അത്​ വിധിയാണ്​. കഷ്​ടകാല സമയത്ത്​ അവ​ൾക്കൊപ്പം ഉണ്ടാകാനും പിന്തുണക്കാനും ഞാൻ തീരുമാനിക്കുകയായിരുന്നു -വരൻ അവ്​ദേശ്​ പറഞ്ഞു.

ആദ്യം ഭയം തോന്നിയിരുന്നുവെന്നായിരുന്നു വധു ആർതിയുടെ പ്രതികരണം. എന്നാൽ ഭർത്താവ്​ താൻ സുഖം പ്രാപിച്ചില്ലെങ്കിലും തനിക്കൊപ്പം ഉണ്ടാകുമെന്ന്​ ആത്മവിശ്വാസം നൽകി​യതോടെ വിവാഹത്തിന്​ തയാറാകുകയായിരുന്നുവെന്നും അവർ പറഞ്ഞു. വിവാഹത്തിന്​ വധുവിൻെറയും വരൻെറയും ബന്ധുക്കളും ആശംസയുമായി ആശുപത്രിയിലെത്തി. 

Tags:    
News Summary - Bride Fell From Roof Hours Before Wedding What Groom Did

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.