ബ്രി​ക്സ് കോ​ൺ​ക്ലേ​വ്: മി​നാ​ബ് കൂ​ട്ട​ക്കൊ​ല ഓ​ർ​മി​പ്പി​ച്ച് അ​റാ​ഗ്ചി എ​ത്തി

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി​യി​ൽ വ്യാ​ഴാ​ഴ്ച തു​ട​ങ്ങി​യ ബ്രി​ക്സ് കോ​ൺ​​​ക്ലേ​വി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി എ​ത്തി​യ​ത് മി​നാ​ബ് കൂ​ട്ട​ക്കൊ​ല ഓ​ർ​മ​പ്പെ​ടു​ത്തി. യു.​എ​സ്-​ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ മി​നാ​ബി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 168 പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന്റെ ഓ​ർ​മ​യി​ൽ ‘മി​നാ​ബ് 168’ എ​ന്ന് കു​റി​ച്ച വി​മാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങി​യ​ത്. ബ്രി​ക്സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​മാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത്.

ഇ​റാ​നെ​തി​രാ​യ യു.​എ​സ്-​ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തെ തു​ട​ർ​ന്നു​ള്ള പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റു​മാ​യി വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യം അ​റാ​ഗ്ചി​യും ജ​യ്ശ​ങ്ക​റും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​യേ​ക്കും. ഹു​ർ​മു​സ് വ​ഴി ശേ​ഷി​ക്കു​ന്ന വ്യാ​പാ​ര​ക്ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര​ക്കു​വേ​ണ്ടി ഇ​ന്ത്യ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ബ്രി​ക്സ് അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ മ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രോ​ടൊ​പ്പം അ​റാ​ഗ്ചി​യും വ്യാ​ഴാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു. കോ​ൺ​ക്ലേ​വി​ൽ സം​സാ​രി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ക​ന​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് പ്രാ​യോ​ഗി​ക സ​മീ​പ​നം ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്രി​ക്സി​ന്റെ അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ന്ന ഇ​ന്ത്യ, സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

Tags:    
News Summary - BRICS Conclave: Araghchi arrives, invoking the memory of the Minab massacre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.