ന്യൂഡൽഹി: ജാമ്യത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഡൽഹി റൗസ് അവന്യൂകോടതി ജഡ്ജിക്കും ക്ലർക്കിനുമെതിരെ അന്വേഷണം. ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. വ്യാജ സ്ഥാപനങ്ങൾക്ക് ജി.എസ്.ടി റീഫണ്ട് അനുവദിച്ചതിന് 2021ൽ ജി.എസ്.ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത കേസിൽ ജാമ്യത്തിനായി 85 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. കേസിലെ മറ്റ് പ്രതികളുടെ ബന്ധുക്കളിൽ നിന്ന് ജാമ്യത്തിനായി ഒരുകോടി രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
അന്വേഷണത്തിന് അനുമതി തേടി ഡൽഹി നിയമസഭാ കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈകോടതിയാണ് ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിന് അന്വേഷണം വിട്ടത്. കേസിന്റെ പുരോഗതി കൃത്യമായി അറിയിക്കണമെന്നും കോടതി നിർദേശം നൽകി.
ഈയിടെ ഡൽഹി ഹൈകോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും നോട്ടുകൂമ്പാരം കണ്ടെത്തിയിരുന്നു. സംഭവത്തിൽ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം നടത്തി ജഡ്ജിയെ ഇംപീച്ച് ചെയ്യാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.