കൈക്കൂലി വൈറൽ; 40 ട്രാഫിക് പൊലീസുകാർക്ക് സ്ഥലം മാറ്റം

താണെ: വാഹന ഡ്രൈവർമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ താണെ മുംബ്ര ഡിവിഷനിലെ 40 ട്രാഫിക് പൊലീസുകാർക്ക് കൂട്ട സ്ഥലംമാറ്റം. കോൺസ്റ്റബിൾമാരെ കൂടാതെ മുംബ്ര ട്രാഫിക് ഡിവിഷൻ സീനിയർ ഇൻസ്പെക്ടർ സുരേഷ് ഖേദേക്കർ, രണ്ട് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാർ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

തിരക്കേറിയ മുംബ്ര വഴി കടന്നുപോകുന്ന ഹെവി വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

Tags:    
News Summary - Bribery goes viral; 40 traffic policemen have been transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.