ചെന്നൈ: തിരുനൽവേലിയിൽ സായുധരായ രണ്ടംഗ കൊള്ളസംഘത്തെ പ്രത്യാക്രമണം നടത്തി വിരട ്ടിയോടിച്ച വൃദ്ധ ദമ്പതികൾക്ക് ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ തമിഴ്നാട് സർക്കാറിെൻറ ധീരതക്കുള്ള അവാർഡ് സമ്മാനിച്ചു.
തിരുനൽവേലി കടയം കല്യാണിപുരത്തിൽ താമസിക്കുന്ന ഷൺമുഖവേൽ- ചെന്താമര ദമ്പതികൾക്കാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇൗ അപൂർവ ബഹുമതി കൈമാറിയത്. രണ്ട് ലക്ഷം രൂപ റൊക്കപണവും സ്വർണ മെഡലുകളും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഒരാഴ്ച മുൻപ് രാത്രിയിൽ ദമ്പതികളെ അരിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ച് കൊള്ളയടിക്കാനായിരുന്നു ശ്രമം. എന്നാൽ ദമ്പതികളുടെ പ്രത്യാക്രമണത്തിൽ രണ്ടംഗ അജ്ഞാത മുഖംമൂടി സംഘം ഒാടിരക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.