Posted On
date_range Updated On
date_range പാകിസ്താനിലേക്ക് അബദ്ധത്തിൽ ബ്രഹ്മോസ് മിസൈൽ തൊടുത്ത സംഭവം; മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ന്യൂഡൽഹി: അബദ്ധത്തിൽ ബ്രഹ്മോസ് മിസൈൽ പാകിസ്താനിലേക്ക് തൊടുത്ത സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും വിങ് കമാൻഡർക്കുമെതിരായാണ് നടപടി.
2022 മാർച്ച് ഒമ്പതിനാണ് ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്താനിലേക്ക് തൊട്ടുത്തുവിട്ടത്. സംഭവത്തിൽ എസ്.ഒ.പിയുടെ ലംഘനമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഈ മൂന്ന് ഉദ്യോഗസ്ഥരാണ് സംഭവത്തിന് ഉത്തരവാദികളെന്നും അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.