പ്രതിശ്രുത വധുവിനെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് മുൻകൂർ ജാമ്യം

മുംബൈ: പ്രതിശ്രുത വധുവിനെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ബോംബെ ഹൈകോടതി. 2020 ജനുവരിയിലാണ് യുവാവിന്‍റെ വിവാഹാലോചന എത്തുന്നത്. 2020 നവംബറിലേക്ക് വീട്ടുകാര്‍ വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ലോക്ഡൗണിനെ തുടർന്ന് വിവാഹം 2021ലേക്ക് നീട്ടിവെച്ചു.

യുവാവിന്‍റെ കുടുംബവുമായി യുവതിയുടെ കുടുംബം നിരന്തര ബന്ധം പുലർത്തിയിരുന്നു. ഇരുവീട്ടുകാരും വിവാഹം നിശ്ചയിക്കുകയും വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് മാസം യുവതി ബോറിവാലിയിലെ യുവാവിന്‍റെ വീട്ടിലെത്തിയിരുന്നു. അന്നേദിവസം യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് പിന്നാലെ യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി.

എന്നാല്‍ യുവതിയുടെ മൂത്ത സഹോദരിയുടെ വിവാഹം നടക്കാത്തതിനാൽ വധുവിന്‍റെ വീട്ടുകാരാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നും ശാരീരിക പീഡനം നടന്നിട്ടില്ലെന്നും യുവാവിന്‍റെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.

2020 ല്‍ തന്നെ വിവാഹം നടക്കാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയിട്ടും ശാരീരിക ബന്ധം തുടർന്നത് യുവതിയുടെ അനുവാദത്തോടുകൂടിയാണെന്ന് വിലയിരുത്തിയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

Tags:    
News Summary - Bombay HC grants bail to man accused of raping fiance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.