ഒരിടവേളക്ക് ശേഷം വീണ്ടും ഡൽഹിയിൽ സ്കൂളിനുനേർക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിൽ സ്കൂളിനു നേർക്ക് വീണ്ടും ബോംബ് ഭീഷണി. ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂളിനു നേർക്കാണ്  ബോംബ് ഭീഷണി. ഈയടുത്ത് ഡൽഹിയിൽ വിവിധിയിടങ്ങളിൽ തുടർച്ചയായി ബോംബ് ഭീഷണി സന്ദേശങ്ങൾ ഉയർന്നുവന്നിരുന്നു. ജൂലൈ18 ന് ഡൽഹിയിലെ 50 സ്കൂളുകളിലാണ് ബോംബ് ഭീഷണി സന്ദേശം വന്നത്. തുടർന്ന് വിദ്യാർഥികളെ സ്കൂളുകളിൽ നിന്ന് അടിയന്തിരമായി മാറ്റുകയും ചെയ്തിരുന്നു.

ജൂലൈ17 ന് 7 സ്കൂളുകളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. അന്ന് സൗത്ത് ഡൽഹി സ്വദേശിയായ 12ാം ക്ലാസുകാരൻ അയച്ച വ്യാജ സന്ദേശമായിരുന്നു ഭീഷണിക്കു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കുട്ടിയെ ചോദ്യം ചെയ്യുകയും കൗൺസിലിങ് നൽകി വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു.

തുടർച്ചയായി സ്കൂളുകൾക്കുമേൽ ബോംബ് ഭീഷണി ഉയരുന്നത് രക്ഷിതാക്കളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. സ്കൂളുകളുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച വരുത്തുന്നുവെന്ന് മുൻ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അതിഷി, ബി.ജെ.പി ഭരണകൂടത്തെ കഴിഞ്ഞമാസം വിമർശിച്ചിരുന്നു. നിലവിൽ ദ്വാരകയിലെ ബോബ് ഭീഷണിയിൽ അന്വേഷണം നടക്കുകയാണ്.


Tags:    
News Summary - Bomb threat on Delhi public school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.