ന്യൂഡൽഹി: ആഗ്ര കൺേൻറാൺമെൻറ് റെയിൽവേസ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം. ശക്തി കുറഞ്ഞസ്ഫോടനമായതിനാൽ ആർക്കും പരിക്കില്ലെന്നാണ്പ്രാഥമിക വിവരം. ആദ്യ സ്ഫോടനം മാലിന്യ നിക്ഷേപ കേന്ദ്രത്തിലും രണ്ടാമത്തെത് റെയിൽവേസ്റ്റേഷന് സമീപത്തെ വീട്ടിലെ ടെറസിലുമാണ് ഉണ്ടായത്.
റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് ഭീഷണിക്കത്ത് കണ്ടെത്തി. പൊലീസും ഡോഗ്സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.
െഎ.എസ് ഭീകരരിൽനിന്ന് ഭീഷണിയുള്ളതായ മാധ്യമ റിേപ്പാർട്ടുകളെ തുടർന്ന് താജ്മഹലിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഒരു വെബ്സൈറ്റിലാണ് ഭീഷണിയെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്.
താജ്മഹലിന് മുന്നിൽ ആയുധധാരിയായ ഒരാൾ നിൽക്കുന്നതാണ് ചിത്രം. ചിത്രത്തിനടിയിൽ ‘പുതിയ ലക്ഷ്യം’ എന്നെഴുതിയിട്ടുമുണ്ട്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന താജ്മഹലിെൻറ അകത്തെ സുരക്ഷച്ചുമതല കേന്ദ്ര അർധസൈനിക വിഭാഗത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.