ലഹരി മരുന്ന്​ കേസ്​: കരൺ ജോഹറി​െൻറ നിർമാണ കമ്പനിയിലെ എക്​സിക്യൂട്ടീവ്​ പ്രൊഡ്യൂസർ ക്ഷിതിജ്​ പ്രസാദ്​ അറസ്​റ്റിൽ

മുംബൈ: നടൻ സുശാന്ത്​ സിങ്​ രാജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ എക്​സിക്യൂട്ടീവ്​ പ്രെഡ്യൂസർ ക്ഷിതിജ്​ പ്രസാദിനെ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്​റ്റു ചെയ്​തു. സംവിധായകൻ കരൺ ജോഹറി​െൻറ നിർമാണ കമ്പനിയായ ധർമാറ്റിക്​ എൻറർടെയിൻമെൻറിലെ എക്​സിക്യൂട്ടീവ്​ പ്രെഡ്യൂസറാണ്​​ ക്ഷിതിജ്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന്​ ശേഷമാണ്​ ക്ഷിതിജി​െൻറ അറസ്​റ്റ്​. ചോദ്യം ചെയ്യലിൽ ഇയാൾ നിരവധി പരിപാടികളിൽ മയക്കുമരുന്ന്​ എത്തിച്ചതായി തെളിഞ്ഞിരുന്നു.

ലഹരി മരുന്ന്​ കേസിൽ ക്ഷിതിജിനോട്​ വ്യാഴാഴ്​ച ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്ന്​ എൻ.സി.ബി അന്വേഷണ സംഘം ആവശ്യ​െപ്പട്ടിരുന്നു. ഡൽഹിയിലായതിനാൽ ഇയാൾ വെള്ളിയാഴ്​ചയാണ്​ മുംബൈയിലെത്തി എൻ.സി.ബി ഓഫീസിൽ ഹാജരായത്​. അതിനിടെ ക്ഷിതിജി​െൻറ വസതിയിൽ നടത്തിയ റെയ്​ഡിൽ കഞ്ചാവ്​ പിടിച്ചെടുത്തിരുന്നു.

മയക്കുമരുന്ന്​ കേസിൽ നടി ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ എൻ.സി.ബി ചോദ്യം ചെയ്​തുവരികയാണ്​. മയക്കുമരുന്ന്​ ആവശ്യപ്പെട്ട്​ പുറത്തുവന്ന വാട്ട്​സ്​ ആപ്പ്​ സന്ദേശം ത​േൻറത്​ തന്നെയാണെന്ന്​ ദീപിക പദുകോൺ അന്വേഷണ സംഘത്തിനുമുമ്പിൽ സമ്മതിച്ചതായാണ്​ വിവരം. ശ്രദ്ധ കപൂർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.