ഹൈവേയിൽ നിർത്തിയിട്ട ഓഡി കാറിനുള്ളിൽ മുറിവേറ്റ മൃതദേഹം; കൊലപാതകത്തിന് കേസെടുത്തു

മുംബൈ: മുംബൈ-ഗോവ ​ഹൈവേയിൽ നിർത്തിയിട്ട ഓഡി കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ മുറിവുകളുണ്ട്. കാറിന്റെ ഗ്ലാസ് തകർത്താണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്.

പുനെ യശ്വന്ത് നഗർ സ്വദേശിയായ സഞ്ജയ് കാർലെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നാലിടത്ത് മുറിവുണ്ട്.

പൻവേൽ പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - Body Found In Audi Parked On Mumbai-Goa Highway, Murder Case Filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.