ഇ.ഡി പിടിച്ചെടുത്ത ബി.എം.ഡബ്ല്യു കാർ ഹേമന്ത് സോറന്റേതല്ല

ന്യൂഡൽഹി: ഝാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട്ടിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ബി.എം.ഡബ്ല്യു കാർ അദ്ദേഹത്തിന്റേതല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇ.ഡി). കോൺഗ്രസിന്റെ രാജ്യസഭ എം.പിയും കുപ്രസിദ്ധനുമായ ധീരജ് പ്രസാദ് സാഹുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജനുവരി 29നാണ് സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് ഇ.ഡി സംഘം ബി.എം.ഡബ്ല്യു കാർ പിടിച്ചെടുത്തത്.

കള്ളപ്പണക്കേസിൽ പ്രതിയാണ് ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭ എം.പിയായ ധീരജ് പ്രസാദ് സാഹു. സാഹുവി​ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്ന​തെന്നും ഇ.ഡി വൃക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ആദായ നികുതി നടത്തിയ റെയ്ഡിൽ 351 കോടി രൂപയുടെ കള്ളപ്പണ്ണമാണ് സാഹുവിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. 40 നോട്ടെണ്ണല്‍ മെഷീനുകളുടെ സഹായത്തോടെ അഞ്ച് ദിവസം കൊണ്ടാണ് നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്. ഇവ 200 ചാക്കുകളിലാക്കിയാണ് ബാങ്കുകളിലേക്ക് മാറ്റിയത്. 80 പേരടങ്ങുന്ന ഒമ്പത് ടീമുകളാണ് രാപ്പകലില്ലാതെ നോട്ടെണ്ണിയത്. കഴിഞ്ഞ 31 നാണ് ഭൂമിയിടപാടുമായ ബന്ധപ്പെട്ട കേസിൽ ഇ.ഡി ഹേമന്ത് സോറനെ അറസ്റ്റ് ​ചെയ്തത്.

Tags:    
News Summary - BMW car found at Hemant Soren's house not his

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.