ബ്ലൂ​െവയ്​ലിന്​ ഒരു ഇര കൂടി; ബംഗാളിൽ 10ാം ക്ലാസുകാരൻ ആത്​മഹത്യ ചെയ്​തു

ന്യൂഡൽഹി: പശ്​ചിമ ബംഗാളിൽ 10ാം ക്ലാസുകാരൻ ബ്ലുവെയ്​ൽ ​െഗയിം കളിച്ച്​ ആത്​മഹത്യ ചെയ്​തു. അതേസമയം ഡെറാഡൂണിൽ ഗെയിം കളിച്ച്​ ആത്​മഹത്യാ വക്കിൽ നിൽക്കുന്ന അഞ്ചാം ക്ലാസുകാരനെ അധ്യാപകരു​െട ഇടപെടൽ മരണത്തിൽ നിന്ന്​ രക്ഷപ്പെടുത്തി. 

ബംഗാളിലെ പടിഞ്ഞാറൻ മിഡ്​നാപൂരിലെ ആനന്ദ്​പൂർ സ്വ​േദശി അങ്കൻ ഡേയാണ് ഗെയിം കളിച്ച്​ ശനിയാഴ്​ച ആത്​മഹത്യ ചെയ്​തത്​. സ്​കൂളിൽ നിന്ന്​ തിരിച്ചു വന്ന ശേഷം കമ്പ്യൂട്ടറിൽ കളിക്കുകയായിരുന്നു അങ്കൻ. ഉൗണുകഴിക്കാൻ അമ്മ വിളിച്ചപ്പോൾ ഉൗണിനു മുമ്പ്​ തനിക്ക്​ കുളിക്കണം എന്നു പറഞ്ഞ്​ കുളിമുറിയിൽ കയറി. കുറേ സമയമായിട്ടും പുറത്തിറങ്ങാത്തതിനാൽ വാതിൽ പൊളിച്ച്​ അകത്തു കയറിയ​പ്പോഴേക്കും അങ്കൻ മരിച്ചിരുന്നു. ഒരു പ്ലാസ്​റ്റിക്​ ബാഗുകൊണ്ട്​ തലപൊതിഞ്ഞ്​ നൈലോൺ കയർ കഴുത്തിൽ മുറുക്കി കെട്ടിയിരുന്നു. ശ്വാസം മുട്ടിയാണ്​ അങ്കൺ മരിച്ചത്​. കുഴഞ്ഞു വീണു കിടന്ന അങ്കണെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്​ഥീരീകരിക്കുകയായിരുന്നു. അങ്ക​നി​​െൻറ സുഹൃത്തുക്കളാണ്​ ബ്ലൂ​െവയ്​ൽ ഗെയിം കളിക്കുന്നുണ്ടെന്ന വിവരം പൊലീസിനോട്​ പറഞ്ഞത്​. 

അതേസമയം, ഡെറാഡൂണിൽ ഗെയിമിനിരയായ അഞ്ചാം ക്ലാസുകാരനെ അധ്യാപകർ മരണത്തിൽ നിന്ന്​ രക്ഷപ്പെടുത്തി. എല്ലാ പ്രവർത്തികളിലും സജീവമായി പ​െങ്കടുത്തിരുന്ന കുട്ടി കളി സമയത്ത്​ മറ്റു കൂട്ടുകാരോടൊപ്പം ചേരാതെ തനിച്ച്​ വിഷാദമൂകനായി ഇരിക്കുന്നത്​ കണ്ട അധ്യാപകൻ കാരണമന്വേഷിച്ചപ്പോഴാണ്​ ബ്ലൂവെയ്​ൽ ഗെയിം കളിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്​. സുഹൃത്തുക്കളാണ്​ ഗെയിമിനെ കുറിച്ച്​ പറഞ്ഞ​െതന്നും കുട്ടി അധ്യാപകരോട്​ അറിയിച്ചു. കുട്ടി വിഷാദത്തിലാണെന്നത്​ അമ്മ ശ്രദ്ധിച്ചിരുന്നെങ്കിലും ഗെയിം കളിക്കുന്നത്​ അവഗണിക്കുകയായിരുന്നു. കുട്ടിക്കും രക്ഷിതാക്കൾക്കും സ്​കൂളിൽ നിന്ന്​ കൗൺസിലിങ്ങ്​ നൽകി. 

Tags:    
News Summary - Blue Whale: SSLC Student Suicide From Bangal - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.