???? ??????? ????????? ?????

അന്ധനായ ഇമാമിനെയും ഭാര്യയെയും പള്ളിക്കടുത്ത മുറിയിൽ വെട്ടിക്കൊന്നു

ന്യൂഡൽഹി: ഹരിയാനയിലെ സോനിപതിൽ അന്ധനായ ഇമാമിനെയും ഭിന്നശേഷിക്കാരിയായ ഭാര്യയെയും ​പള്ളിയോടു​ ചേർന്ന മുറിയി ൽ െവട്ടിക്കൊന്നു. ഗന്നൂർ താലൂക്കിലെ മാലിക്മാജരി ​ഗ്രാമത്തിലെ പള്ളി ഇമാം ഹാഫിസ്​ മുഹമ്മദ്​ ഇർഫാൻ (28), ഭാര്യ യാസ ്​മിൻ (22) എന്നിവ​െരയാണ്​​ പള്ളിയോട്​ ചേർന്ന മുറിയിൽ ഉറങ്ങുന്നതിനിടയിൽ വെട്ടിക്കൊന്നത്​. പ്രതികളെന്ന്​ സംശയിക്കുന്ന നാലംഗ സംഘത്തെ ഹരിയാന പൊലീസ്​ പിടികൂടിയെങ്കിലും ചോദ്യം ചെയ്​ത്​ വിട്ടയച്ചു.

ശനിയാഴ​്​ച രാത്രിയാണ്​ ഗ്രാമത്തെ നടുക്കിയ സംഭവം. രാത്രി നമസ്​ക്കാരത്തിനുശേഷം സ്വന്തം മുറിയിലേക്ക്​ പോയ ഇമാമിനെ പുലർച്ച നമസ്​ക്കാരത്തിനായി കാണാതായപ്പോൾ മുറിയിൽ ചെന്നുനോക്കുകയായിരുന്നു. അപ്പോഴാണ്​ മൃതദേഹങ്ങൾ കണ്ടത്. രണ്ടുദിവസം മുമ്പ്​ പള്ളി മതിലിനോട്​ ചേർന്ന്​ നാലംഗ സംഘം മദ്യപിച്ചത്​ ഇമാം ചോദ്യം ചെയ്​തിരുന്നുവെന്നും ഇതേ തുടർന്ന്​ ഇമാമിനെ തീർത്തോളാമെന്ന്​ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശ​വാസിയായ അംജദ്​ ‘മാധ്യമ’ത്തോടു പറഞ്ഞു.

അവരായിരിക്കും കൊലപാതകം നടത്തിയതെന്നാണ്​ ഗ്രാമവാസികൾ കരുതുന്നത്​. ഇക്കാര്യം പൊലീസിൽ അറിയിച്ചിരുന്നുവെങ്കിലും എഫ്​.​െഎ.ആറിൽ ആരുടെ പേരും ചേർത്തിട്ടില്ല. തുടർന്ന്​ ഗ്രാമവാസികൾ സമ്മർദം ചെലുത്തിയതിനെ തുടർന്ന്​ നാലുപേരെയും കസ്​റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്​ത ശേഷം വിട്ടയക്കുകയായിരുന്നു. ഇൗയിടെയാണ്​ ഇർഫാനും യാസ്​മിനും തമ്മിലുള്ള വിവാഹം നടന്നത്​.
Tags:    
News Summary - blind imam and wife killed delhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.