Posted On
date_range Updated On
date_range പ്രവാചകനിന്ദ: പൊലീസ് സ്റ്റേഷനിൽ ഹാജരാകാതെ നൂപുർ ശർമ
കൊൽക്കത്ത: പ്രവാചകനിന്ദ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ കൊൽക്കത്തയിലെ പൊലീസ് സ്റ്റേഷനിൽ ഹാജരായില്ല. വിവാദപരാമർശത്തിൽ കൊൽക്കത്തയിലെ നർകേൽദംഗ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകിയിരുന്നത്.
വരാനുള്ള അസൗകര്യം ചൂണ്ടിക്കാട്ടി അവർ ഇ-മെയിൽ സന്ദേശം അയച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ടി.വി ചർച്ചക്കിടെ നൂപുർ നടത്തിയ പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ബംഗാളിൽ കടുത്ത പ്രക്ഷോഭം അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.