കരിമണല്‍ ഖനനം സ്വകാര്യമേഖലക്ക്: വിമർശനങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: കരിമണല്‍ ഖനനം സ്വകാര്യമേഖലക്കുകൂടി നൽകാനുള്ള നിയമഭേദഗതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച ആക്ഷേപം മന്ത്രാലയം വിശദമായി പരിശോധിക്കുമെന്നും കേന്ദ്ര ഖനനമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

തീരദേശ കരിമണല്‍ മേഖലയെ പ്രതിനിധാനംചെയ്യുന്ന ജനപ്രതിനിധി എന്ന നിലയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊളളുവെന്നും പ്രഹ്ലാദ് ജോഷി, ആണവോർജത്തിന്‍റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ഉറപ്പു നൽകിയതായും അദ്ദേഹം വ്യക്തമാക്കി. രാജ്യസുരക്ഷയുമായി ബന്ധമുള്ള ആണവോർജ മൂലകങ്ങള്‍ അടങ്ങിയ കരിമണല്‍ ഖനനം ഇപ്പോള്‍ പൂര്‍ണമായും പൊതുമേഖലയിലാണ്.

പുതിയ ഭേദഗതിയിലൂടെ അവകാശം സ്വകാര്യമേഖലക്കുകൂടി നല്‍കിയാല്‍ ഐ.ആര്‍.ഇ, കെ.എം.എം.എല്‍, ടി.ടി.പി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ നിലനില്പിനെ ഇത് ദോഷകരമായി ബാധിക്കും. വിഷയത്തിന്‍റെ ഗൗരവതരമായ സാഹചര്യം മനസ്സിലാക്കി ആക്ഷേപങ്ങള്‍ അംഗീകരിച്ച് നിര്‍ദിഷ്ട ഭേദഗതി ഉപേക്ഷിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിമാർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Black sand mining to private sector: Center to look into criticisms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.