Posted On
date_range Updated On
date_range ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ -എ.എം. ആരിഫ്
ന്യൂഡൽഹി: ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങളാണ് ഇപ്പോൾ ഇന്ത്യൻ പാർലമെന്റിൽ നടക്കുന്നതെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. പ്രതിഷേധത്തിന്റെ ഒരു കണികപോലും സഭക്കുള്ളിൽ പ്രതിപാദിക്കാതിരിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. പാർലമെന്റ് ആക്രമണകാരികൾക്ക് പാസ് നൽകിയ ബി.ജെ.പി എംപി അകത്തിരിക്കുകയും ചർച്ച ആവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങളെ മുഴുവൻ കൂട്ടത്തോടെ പുറത്താക്കുന്ന അവസ്ഥയാണ് ഇപ്പോഴുണ്ടായത്. ഇങ്ങനെ ചെയ്തുകൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ അടിച്ചമർത്താമെന്ന് ബി.ജെ.പി സർക്കാർ കരുതേണ്ടെന്നും എ.എം. ആരിഫ് എം.പി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.