ബി.ജെ.പിക്ക് വിഷയം നുഴഞ്ഞുകയറ്റംതന്നെ

ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെ ബി.ജെ.പിയുടെ പതിവ് വിഭാഗീയ അജണ്ടയായ ‘നുഴഞ്ഞുകയറ്റം’ വീണ്ടും ശക്തമായ പ്രചാരണ ആയുധമായി മാറുകയാണ്. ബംഗ്ലാദേശിൽനിന്ന് മുസ്‍ലിംകളുടെ അനധികൃത കുടിയേറ്റം നടക്കുന്നുവെന്നാണ് ആരോപണം.

രണ്ടു പതിറ്റാണ്ടോളമായി ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) ഭരണകക്ഷിയും ജനതാദൾ-യു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയുമായി ‘ഇരട്ട എൻജിൻ’ സർക്കാറാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. എന്നിട്ടുമെന്തേ അതിർത്തി സുരക്ഷയും ഭരണവും നോക്കേണ്ടവർ പരാജയമാകുന്നുവെന്ന് ഇതേ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യം പ്രസക്തമാകുകയാണ്.

വർഗീയതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ചക്കില്ലെന്ന് അവകാശപ്പെടാറുള്ള നിതീഷ് കുമാർ പക്ഷേ, ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. നുഴഞ്ഞുകയറ്റമുണ്ടായെന്ന് ഒരിക്കലും സമ്മതിക്കാത്ത അദ്ദേഹം ബി.ജെ.പി ഉയർത്തുന്ന ആരോപണങ്ങളെ നിഷേധിക്കുന്നുമില്ലെന്നതാണ് വൈരുധ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിക്ക് വിജയമുറപ്പിക്കാനുള്ള രാഷ്ട്രീയ ആയുധമെന്ന നിലക്ക് നിരന്തരമായി നുഴഞ്ഞുകയറ്റം ഉപയോഗിക്കാറുണ്ട്. ഇതേകുറിച്ച് ചോദ്യമുയർത്തിയാൽ പക്ഷേ, ആരോപണം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു മേൽ ചാരി മാറിനിൽക്കുന്നതാണ് രീതി.

വർഗീയ ധ്രുവീകരണമെന്ന പരാതി ഒഴിവാക്കാൻ മുമ്പ് ‘നുഴഞ്ഞുകയറ്റക്കാർ’ എന്ന് മതം പറയാതെയായിരുന്നു അമിത് ഷാ വിളിച്ചിരുന്നത്. എന്നാൽ, പരസ്യമായാണ് ഇപ്പോൾ വർഗീയത പറയുന്നത്. ‘‘നുഴഞ്ഞുകയറ്റക്കാരൻ മുസ്‍ലിമാണ്.അതിനാൽ, അവരെ രാജ്യത്ത് തങ്ങാൻ അനുവദിക്കണമെന്നാണോ? കോൺഗ്രസും ആർ.ജെ.ഡിയും പറയുന്നത് നുഴഞ്ഞുകയറ്റക്കാരൻ മുസ്‍ലിമാണെങ്കിൽ അവർ ഇവിടെ നിന്നോട്ടെ എന്നാണ്. എന്നാൽ, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കണമെന്നാണ് ഞങ്ങൾ പറയുന്നത്’’ -അമിത് ഷായുടെ വാക്കുകൾ ഇങ്ങനെ.

ആർ.ജെ.ഡിയോ കോൺഗ്രസോ ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടേയില്ലെന്ന് ഏവർക്കുമറിയാം. എന്നിട്ടും, രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയെക്കുറിച്ച ചോദ്യത്തിന് മറുപടിയിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ഗുജറാത്ത്, രാജസ്ഥാൻ, അസം പോലുള്ള സംസ്ഥാനങ്ങളിൽ എൻ.ഡി.എ സർക്കാറുകൾ നുഴഞ്ഞുകയറ്റം ഇല്ലാതാക്കിയെന്നും പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ഇത് തുടരുകയാണെന്നും ഷാ പറയുന്നു. അതിർത്തി സുരക്ഷയെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന വിഷയമാണ്.

മുസ്‍ലിംകൾ വഞ്ചകരെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

പ​ട്ന: മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ വീ​ണ്ടും വി​ദ്വേ​ഷ പ്ര​സ്താ​വ​ന​യു​മാ​യി കേ​ന്ദ്ര മ​ന്ത്രി ഗി​രി​രാ​ജ് സി​ങ്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും പ​റ്റി​യ ശേ​ഷം ബി.​ജെ.​പി​ക്ക് വോ​ട്ട് ചെ​യ്യാ​ത്ത​വ​രാ​ണ് മു​സ്‍ലിം​ക​ളെ​ന്നും അ​വ​രെ വ​ഞ്ച​ക​ർ എ​ന്നേ വി​ശേ​ഷി​പ്പി​ക്കാ​നാ​വൂ എ​ന്നു​മാ​ണ് ബി​ഹാ​റി​ലെ ബെ​ഗു​സ​റാ​യ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി എം.​പി​യാ​യ ഗി​രി​രാ​ജ് സി​ങ് പ​റ​ഞ്ഞ​ത്.

‘‘നി​ങ്ങ​ൾ​ക്ക് ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഹെ​ൽ​ത്ത് കാ​ർ​ഡ് ഉ​ണ്ടോ എ​ന്ന് ഞാ​ൻ ഒ​രു മൗ​ല​വി​യോ​ട് ചോ​ദി​ച്ചു. അ​യാ​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞു.എ​നി​ക്ക് വോ​ട്ടു​ചെ​യ്യു​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. വ​ഞ്ച​ക​രു​ടെ വോ​ട്ട് എ​നി​ക്ക് വേ​ണ്ടെ​ന്ന് മൗ​ല​വി​യോ​ട് പ​റ​ഞ്ഞു’’ -ഗി​രി​രാ​ജ് സി​ങ്ങി​ന്റെ വി​വാ​ദ​മാ​യ വാ​ക്കു​ക​ൾ ഇ​താ​ണ്. ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്ക് ഹി​ന്ദു, മു​സ്‍ലിം എ​ന്ന​ല്ലാ​തെ വ​ള​രു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ആ​ർ.​ജെ.​ഡി സം​സ്ഥാ​ന വ​ക്താ​വ് മൃ​ത്യു​ഞ്ജ​യ് തി​വാ​രി വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - BJP's usual agenda in Bihar assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.