ബിഹാറിലെ ബി.ജെ.പി-ജെ.ഡി.യു സർക്കാരിൽ സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാർ

പട്ന: ബിഹാറിൽ ​ബി.ജെ.പിയുമായി ചേർന്ന് ജെ.ഡി.യു രൂപവത്കരിക്കുന്ന പുതിയ സർക്കാരിൽ സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. ബി.ജെ.പിയുമായി വീണ്ടും കൂട്ട്കൂടുന്നതോടെ മുഖ്യമന്ത്രി സ്ഥാനം തനിക്ക് തന്നെ വേണമെന്നായിരുന്നു നിതീഷ് കുമാർ മുന്നോട്ട് വെച്ച പ്രധാന ഉപാധി. ഇതിൽ ബി.ജെ.പിയിലെ പലർക്കും അസ്വാരസ്യമുണ്ടായിരുന്നു. ഇക്കുറി മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പിക്കു തന്നെ വേണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. ബിഹാറിലെ ഒ.ബി.സിയുടെ മുഖമാണ് സാമ്രാട്ട് ചൗധരി. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനും കൂടിയാണ് ഇയാൾ. പ്രതിപക്ഷ നേതാവാണ് വിജയ് സിൻഹ.

നിതീഷ് കുമാറിന്റെ രാജിക്കു പിന്നാലെയാണ് ജെ.ഡി.യുമൊത്ത് സർക്കാർ രൂപവത്കരിക്കുന്ന കാര്യം പരസ്യമാക്കിയത്. ചരിത്രപരമായ കാര്യങ്ങൾക്കാണ് ബി.ജെ.പി തന്റെ ജീവിതത്തിൽ ചെയ്തത്. നിയമകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതും സർക്കാരിന്റെ ഭാഗമാകുന്നതും തന്നെ സംബന്ധിച്ച് വൈകാരിക നിമിഷമാണ്.-എന്നായിരുന്നു ചൗധരിയുടെ പ്രതികരണം.

ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ജംഗിൾ രാജ് അവസാനിപ്പിക്കാനുള്ള നിതീഷ് കുമാറിന്റെ ക്ഷണം ബി.ജെ.പി സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - BJP’s Samrat Choudhary, Vijay Sinha to be Bihar Deputy Chief Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.