മ​ദ്യ​ന​യ കേ​സി​ൽ ഡ​ൽ​ഹി കോ​ട​തി കു​റ്റ​മു​ക്ത​നാ​ക്കി​യ​തി​ന് ശേഷം ജ​ന്ത​ർ മ​ന്ത​റി​ൽ ഞാ​യ​റാ​ഴ്ച

ന​ട​ത്തി​യ റാലിയിൽ ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ സംസാരിക്കുന്നു

ബി.​ജെ.​പി​യു​ടെ കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ചു-​കെ​ജ്‌​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി : ബി.​ജെ.​പി​യു​ടെ പു​റ​ത്തേ​ക്കു​ള്ള കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ചു​വെ​ന്ന് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ. മ​ദ്യ​ന​യ കേ​സി​ൽ ഡ​ൽ​ഹി കോ​ട​തി കു​റ്റ​മു​ക്ത​നാ​ക്കി​യ​തി​ന് 48 മ​ണി​ക്കൂ​റി​നു​ശേ​ഷം ജ​ന്ത​ർ മ​ന്ത​റി​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ കൂ​റ്റ​ൻ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു​മെ​തി​രെ കെ​ജ്‌​രി​വാ​ൾ രൂ​ക്ഷ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യും ഷാ​യും എ​ക്സൈ​സ് ന​യ കേ​സി​ൽ ത​ന്നെ കു​ടു​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി എ​ല്ലാ​വ​രെ​യും ഭ​യ​പ്പെ​ടു​ന്നു. ഒ​രു ‘സ്വേ​ച്ഛാ​ധി​പ​തി’ ഭ​യ​പ്പെ​ടു​മ്പോ​ൾ അ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ഭ​ര​ണ​ത്തി​ന്റെ അ​വ​സാ​ന സൂ​ച​ന​യാ​ണ്- കെ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു. കു​റ്റ​പ​ത്രം ‘ആ​ഭ്യ​ന്ത​ര വൈ​രു​ധ്യ​ങ്ങ​ൾ​നി​റ​ഞ്ഞ​താ​ണെ​ന്നും ഗൂ​ഢാ​ലോ​ച​ന സി​ദ്ധാ​ന്ത​ത്തി​ന്റെ അ​ടി​വേ​രി​ൽ അ​ടി​വ​ര​യി​ടു​ന്നു​വെ​ന്നു​മാ​ണ് കോ​ട​തി സി.​ബി.​ഐ​യെ വി​മ​ർ​ശി​ച്ച​ത്.

12 വ​ർ​ഷ​ത്തെ ബി.​ജെ.​പി ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്ത് എ​ല്ലാ മേ​ഖ​ല​ക​ളും ത​ക​ർ​ന്നു​വെ​ന്നും റോ​ഡു​ക​ൾ, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, ശു​ചി​ത്വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​ടെ അ​വ​സ്ഥ മോ​ശ​മാ​ണെ​ന്നും മു​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

Tags:    
News Summary - BJP's countdown has begun - Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.