എം.പി തന്നെ മതി; എം.എൽ.എ സ്ഥാനം രാജിവെക്കൂ; ബംഗാളിൽ ബി.ജെ.പിയുടെ 'തന്ത്രപരമായ' നിർദേശം

കൊൽക്കത്ത: ബംഗാൾ നിയമസഭയിലെ ബി.ജെ.പി അംഗസംഖ്യ 77ൽ നിന്നും 75ആയി കുറയും. എം.എൽ.എമാരായി വിജയിച്ച രണ്ട്​ എം.പിമാരോട്​ എം.എൽ.എ പദവി രാജിവെക്കാനായി ബി.ജെ.പി നിർദേശിച്ചതോടെയാണിത്​.

എം.എൽ.എ സ്ഥാനം രാജിവെച്ചി​ല്ലെങ്കിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും രണ്ട്​ എം.പി സ്ഥാനവും നഷ്​ടപ്പെടുമെന്നും ബി.ജെ.പിക്ക്​ ഭയമുണ്ട്​. കൂച്​ ബിഹാർ എം.പിയായ നിസീഥ്​​ പ്രമാണികും രണഘട്ട്​ എം.പിയായ ജനന്നാഥ്​ സർക്കാറുമാണ്​ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്​. ജഗന്നാഥ്​ 15878 വോട്ടിനും നിസിത് വെറും 57 വോട്ടിന്‍റെ ഭൂരിപക്ഷത്തിനുമാണ്​ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്​.

2019ൽ നടന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റുകൾ നേടി ബി.ജെ.പി ബംഗാളിൽ റെക്കോർഡ്​ കുറിച്ചിരുന്നു. നിലവിലെ മമത തരംഗത്തിൽ രണ്ട്​ എം.പിമാർ നഷ്​ടമായാൽ അത്​ ബംഗാളിൽ അത്​ വലിയ തിരിച്ചടിയാകുമെന്ന്​ കണ്ടാണ്​ ബി.ജെ.പി നീക്കം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.