അശ്ലീല വിഡിയോ: യു.പിയിലെ ബി.ജെ.പി സ്ഥാനാർഥി പിൻമാറി

ലഖ്നോ: അശ്ലീല വിഡിയോ പ്രചരിച്ചതിനു പിന്നാലെ യു.പിയിലെ ബി.ജെ.പി സ്ഥാനാർഥി ഉപേന്ദ്രസിങ് റാവത്ത് പിൻമാറി. ബാരാബങ്കി ലോക്സഭ സീറ്റിലാണ് മത്സരിക്കാനിരുന്നത്. ബി.ജെ.പി സിറ്റിങ് എം.പിയുമാണ്. ഒരുവിദേശവനിതക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. തുടർന്ന് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉപേന്ദ്രസിങ് വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കുന്നത് വരെ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എതിരാളികളാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.

കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തിറക്കിയ സ്ഥാനാർഥിപട്ടികയിലാണ് ഉപേന്ദ്രസിങ് ഉൾപ്പെട്ടിരുന്നത്. അതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പേരിൽ അശ്ലീല വിഡിയോ പ്രചരിച്ചത്. ഡീപ് ഫേക്ക് വിഡിയോ ആണിതെന്നാണ് ഉപേന്ദ്രസിങ് അവകാശപ്പെടുന്നത്. ബി.ജെ.പി നേതൃത്വം ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - BJP's Barabanki candidate Upendra Singh Rawat opts out of Lok Sabha race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.