രാജ്യം കൂടുതൽ ദരിദ്രമാകുമ്പോൾ ബി.ജെ.പിയുടെ ആസ്തിയിലുണ്ടായത് 550 ശതമാനം വർധനയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യം കൂടുതൽ ദരിദ്രമാകുമ്പോൾ ബി.ജെ.പിയുടെ സമ്പത്തിൽ 550 ശതമാനം വർധനയുണ്ടായെന്ന് കോൺഗ്രസ്. പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാലയാണ് ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. 2013-14 വർഷത്തിൽ ബി.ജെ.പിയുടെ ആസ്തി കേവലം 780 കോടി മാത്രമാണ്. എന്നാൽ, 2019-2020ൽ ഇത് 4847 കോടിയായി വർധിച്ചു. 550 ശതമാനം വർധനയാണ് ബി.ജെ.പിയുടെ ആസ്തിയിലുണ്ടായതെന്ന് രൺദീപ് സിങ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ ദരിദ്രരും മധ്യവർഗക്കാരും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴാണ് ബി.ജെ.പിയുടെ ആസ്തിയിൽ വൻ വർധന ഉണ്ടായിരിക്കുന്നത്. ഇതാണ് പുതിയ ഇന്ത്യയുടെ മോദി മോഡൽ. രാജ്യം ശരിക്കും മാറുകയാണെന്നും രൺദീപ് സിങ് സുർജേവാല പറഞ്ഞു. നിലവിലെ കണക്കുകൾ അനുസരിച്ച് രാ​ജ്യ​ത്ത്​ ഏ​റ്റ​വു​മ​ധി​കം ആ​സ്തി​യു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി ബി.​ജെ.​പിയാണ്.

4847.78 കോ​ടി​യാ​ണ് (69.37ശ​ത​മാ​നം)​ ബി.​ജെ.​പി​യു​ടെ ആ​സ്തി. രണ്ടാമതുള്ള ബി.എസ്.പിക്ക് 698.33 കോടിയും മൂന്നാമതുള്ള കോൺഗ്രസിന് 588.16 കോടിയും ആസ്തിയുണ്ട്. 44 പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളി​ൽ ആ​സ്തി​യി​ൽ മു​ന്നി​ലു​ള്ള​ത്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​- 563.47 കോ​ടി. തൊ​ട്ടു​പി​ന്നി​ലു​ള്ള ടി.​ആ​ർ.​എ​സി​ന് ​(തെ​ല​ങ്കാ​ന രാ​ഷ്ട്ര സ​മി​തി) 301.47 കോ​ടി​യും ത​മി​ഴ്​​നാ​ട്ടി​ലെ അ​ണ്ണാ ഡി.​എം.​കെ​ക്ക്​ 267.61 കോ​ടി​യും സ്വ​ത്തു​ണ്ട്. ബി.​ജെ.​പി 3253 കോ​ടി​യു​ടെ സ്ഥി​ര​നി​ക്ഷേ​പം വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ൾ ബി.​എ​സ്.​പി​യു​ടേ​ത്​ 618.86 കോ​ടി​യാ​ണ്. കോ​ൺ​​ഗ്ര​സി​ന്​ 240.90 കോ​ടി​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​വു​മു​ണ്ട്.

Tags:    
News Summary - BJP's assets jumped by 550% even as country got poorer, says Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.