Posted On
date_range Updated On
date_range യു.പി വിജയം ആഘോഷിക്കാൻ സ്കൂളിൽ ബി.െജ.പി പതാക ഉയർത്തി
അരാറിയ (ബിഹാർ): ഉത്തർപ്രദേശിലെ തെരെഞ്ഞടുപ്പ് വിജയം ആഘോഷിക്കാൻ അരാറിയ ജില്ലയിലെ വിദ്യാലയത്തിൽ ബി.െജ.പി പതാക ഉയർത്തിയത് വിവാദത്തിൽ. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ഫൊർബേസ്ഗഞ്ചിലെ ദാക് ഹരിപൂർ കന്യാ മധ്യാ വിദ്യാലയത്തിലാണ് മാർച്ച് 18ന് ഒരു സംഘം ബി.ജെ.പി പ്രവർത്തകർ പതാക ഉയർത്തി തെരെഞ്ഞടുപ്പ് വിജയം ആഘോഷിച്ചത്.
അധ്യാപകരും വിദ്യാർഥികളും സ്കൂൾ വിട്ടശേഷമാണ് ബി.െജ.പിക്കാർ എത്തിയത്. പതാക ഉയർത്തി അവർ ആഹ്ലാദം പ്രകടിപ്പിച്ചതായി ഹെഡ്മാസ്റ്റർ ജഗദീഷ് മേത്ത ജില്ല വിദ്യാഭ്യാസ ഒാഫിസർ ഫൈസുൽ റഹ്മാനെ അറിയിച്ചു. എതിർക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ബി.ജെ.പി ജില്ല പ്രസിഡൻറ് ബാബൻ സിങ്, പ്രവർത്തകർ കാണിച്ച അമിതാേവശമാണിതെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.