Posted On
date_range Updated On
date_range ത്രിപുരയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു
അഗർത്തല: ത്രിപുരയിൽ 37കാരനായ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചനിലയിൽ. ദലായ് ജില്ലയിലെ ജലചന്ദ്ര കർബരിപര പ്രദേശത്തെ വീട്ടിലാണ് കൃപ രഞ്ജൻ ചക്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധെപ്പട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃപ രഞ്ജന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം മൂന്നംഗസംഘം ബി.ജെ.പി നേതാവിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകമെന്നും സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.