ഫോട്ടോ: GETTY
ന്യൂഡൽഹി: പാർലമെന്റിലെ ബഹളം മൂലം ഇരു സഭകളും തുടർച്ചയായ രണ്ടാം ദിവസവും പിരിഞ്ഞു. ലണ്ടൻ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകൾ ബഹളം വെച്ചതോടെയാണ് സഭ വീണ്ടും പിരിഞ്ഞത്. രണ്ടു ദിവസവും രാഹുൽ സഭയിലെത്തിയിരുന്നു.
ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ച ലണ്ടൻ പരാമർശങ്ങളിൽ ആദ്യം മാപ്പ് പറയാതെ, രാഹുലിനെ സഭയിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. ഇന്ന് രണ്ട് തവണ രാഹുൽ സഭയിലെത്തിയിരുന്നു. എന്നാൽ രാഹുലിന്റെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ബഹളത്തിൽ സഭ അടുത്ത ആഴ്ച വരെ പിരിഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളിൽ സഭക്കുള്ളിൽ മറുപടി പയാനാണ് താൻ വന്നതെന്ന് രാഹുൽ വ്യക്തമാക്കി. എന്നാൽ ആദ്യം മാപ്പ് പറഞ്ഞ ശേഷം സംസാരിച്ചാൽ മതിയെന്നാണ് ബി.ജെ.പി പക്ഷം. സഭക്ക് പുറത്ത് ആദ്യം മാപ്പ് പറഞ്ഞ ശേഷം സഭയിൽ സംസാരിച്ചാൽ മതിയെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. രാഹുൽ സഭയെ ഗൗരവമായി എടുക്കുന്നില്ലേ? ഉണ്ടെങ്കിൽ പരമാധികാര രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാൻ വിദേശ ഇടപെടൽ വേണമെന്ന പരാമർശത്തിൽ മാപ്പ് പറയണം. - പൂനെവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.