ചൊവ്വാഴ്ച വൈകീട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് യൂ ട്യൂബിൽ ഡിസ്‌ലൈക്ക് പെരുമഴ. ക്രമാതീതമായി ഡിസ്‌ലൈക്ക് വർധിച്ചതോടെ ബട്ടൻ ഒാഫ് ചെയ്ത് ബി.ജെ.പി. രാജ്യത്ത് വരാനിക്കുന്ന ഉത്സവകാലത്ത് കോവിഡിനെതിരായ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായിട്ടായിരുന്നു മോദിയുടെ പ്രഭാഷണം. ലോക്ഡൗൺ അവസാനിച്ചു എന്നാൽ കോറോണ അവസാനിച്ചിട്ടില്ലെന്ന് രാജ്യം എപ്പോഴും ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് ആയിരക്കണക്കിന് ഡിസ്‌ലൈക്ക് ലഭിച്ചത്. ലൈക്കുകളെ മറികടന്ന് ഡിസ്‌ലൈക്ക് കുതിച്ചതോടെ ഗത്യന്തരമില്ലാതെ ബട്ടൻ ഒഴിവാക്കുകയായിരുന്നു.
നിരവധി ഭാഗങ്ങളായി യൂ ട്യൂബിൽ പ്രത്യക്ഷെപ്പട്ട എല്ലാ വീഡിയോകൾക്കും ലൈക്കുകളേക്കാൾ കൂടുതൽ ഡിസ്‌ലൈക്ക് ആണ് ലഭിച്ചത്. ബട്ടൻ ഒഴിവാക്കിയതോടെ പ്രതിഷേധം കമൻറ് ബോക്സിലായി. ഞങ്ങൾക്ക് ഞങ്ങളുടെ ഡിസ്‌ലൈക്ക് ബട്ടൻ തിരിച്ചുതരൂ എന്നായിരുന്നു നെറ്റിസൺസ് കമൻറിൽ ആവശ്യെപ്പട്ടത്. ധാരാളംപേർ കമൻറിൽ ഡിസ്ലൈക്കും രേഖപ്പെടുത്തി. 'എന്തിനാണ് ഇത്രയും വിഡ്ഡിത്തങ്ങൾ പറയുന്നത്'എന്നാണ് ചിലർ ചോദിച്ചത്. ദാരിദ്ര്യത്തിലെ വർധനവിനെപറ്റിയും ജി.ഡി.പിയിലെ തകർച്ചയെപറ്റിയുമാണ് ചിലർക്ക് ചോദിക്കാനുണ്ടായിരുന്നത്.
രണ്ട് മാസങ്ങൾക്ക് മുമ്പ് മോദിയുടെ മൻ കി ബാത് പ്രഭാഷണത്തിനും ലക്ഷക്കണക്കിന് ഡിസ്ലൈക്കുകൾ ലഭിച്ചിരുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡിൽ ഇന്ത്യ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. കോവിഡ് പ്രതിരോധം നമ്മളൊരിക്കലും കൈവിടരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഇത് ഏഴാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.