സമ്മാനമായി റേസർ; ഉമർ അബ്​ദുല്ലയെ പരിഹസിച്ച്​ തമിഴ്​നാട്​ ബി.ജെ.പി

ചെ​െന്നെ: വീട്ടുതടങ്കലിൽ കഴ​ിയുന്ന ജമ്മു-കശ്​മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്​ദുല്ലക്ക്​ റേസറുകൾ സമ്മാനമായി അയച ്ച്​ പരിഹസിച്ച്​ തമിഴ്​നാട്​ ബി.ജെ.പി. അഞ്ചുമാസത്തിലേറെ വീട്ടുതടങ്കലിലായ ഉമർ അബ്​ദുല്ല നരച്ച താടി വളർത്തിയ ഫേ ാ​ട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ​ വൈറലായിരുന്നു.

പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സി.പി.എം ജന റൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ഡി.പി നേതാവ്​ മെഹ്​ബൂബ മുഫ്​തിയുമൊക്കെ ഈ ഫോ​ട്ടോ ട്വിറ്ററിൽ പങ്കുവെച്ചതോടെ അത്​ സമകാലിക ഇന്ത്യയിലെ ജനാധിപത്യത്തിൻെറ ദുരവസ്​ഥ വിവരിക്കാനായി വ്യാപകമായി ഉപയോഗിക്ക​പ്പെട്ടു. ഇതിൽ അസ്വസ്​ഥരായാണ്​ ബി.ജെ.പി തമിഴ്​നാട്​ ഘടകം ഉമറിന്​ സമ്മാനമായി റേസറുകൾ ഓൺലൈനിൽ ഓർഡർ ചെയ്​തതി​​െൻറ സ്​ക്രീൻഷോട്ട്​ സഹിതം ട്വിറ്ററിൽ പരിഹാസവുമായെത്തിയത്​. ഉമർ അബ്​ദുല്ലയുടെ ശ്രീനഗർ മേൽവിലാസത്തിലാണ്​ ‘സമ്മാനം’ ബുക്ക്​ ചെയ്​തിരിക്കുന്നത്​.

‘പ്രിയപ്പെട്ട ഉമർ അബ്​ദുല്ല. നിങ്ങളുടെ അഴിമതിക്കാരായ പല സുഹൃത്തുക്കളും പുറത്ത്​ ജീവിതം ആസ്വദിക്കു​േമ്പാൾ നിങ്ങളെ ഈ നിലക്ക്​ കാണേണ്ടി വരുന്നതിൽ സങ്കടമുണ്ട്​. ദയവ്​ ചെയ്​ത്​ ഞങ്ങളുടെ ഈ സംഭാവന സ്വീകരിക്കുക. എ​ന്തെങ്കിലും സഹായം ഇക്കാര്യത്തിൽ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ പങ്കാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സമീപിക്കാൻ മടിക്കേണ്ടതില്ല’ എന്ന സന്ദേശവും ട്വിറ്ററിൽ ഇതോടൊപ്പം നൽകിയിട്ടുണ്ട്​.

കശ്​മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന്​ കഴിഞ്ഞ ആഗസ്​റ്റ്​ മുതൽ വീട്ടുതടങ്കലിലാണ്​ ഉമർ അബ്​ദുല്ല. കേന്ദ്രം തടവിലാക്കിയ ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ്​ ഈ മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി. ഒക്​ടോബറിൽ ഉമർ അൽപം താടി വളർത്തിയ ചിത്രം പുറത്തുവന്നിരുന്നു. വീട്ടുതടങ്കലിൽ നിന്ന്​ മോചിതനാകുന്നത്​ വരെ താടി വടിക്കുകയില്ലെന്ന തീരുമാനത്തിലാണ്​ ഉമറെന്ന്​ വീട്ടുകാർ അ​ന്നേ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - BJP trolls detained Omar Abdullah, buys him razor after viral photo triggers anger -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.