മോദിയുടെ പേര് പറഞ്ഞപ്പോൾ നാക്കുപിഴച്ചു; കോൺഗ്രസ് നേതാവിനെതിരെ പ്രതിഷേധ പരമ്പരയുമായി ബി.ജെ.പി

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ പവൻ ഖേരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉച്ചരിച്ചപ്പോൾ നാക്കുപിഴച്ചു. ഇതിനെതിരെ പ്രതിഷേധിക്കാൻ സമര പരമ്പരയുമായി ബി.ജെ.പി. കോൺഗ്രസും മോദിയെയും രാജ്യത്തെയും അപമാനിച്ചു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിനും പവൻ ഖേരക്കും എതിരെ ചൊവ്വാഴ്ച 10 ജൻപഥിൽ ബി.ജെ.പി പ്രകടനം നടത്തും എന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ഖേരക്ക് പ്രധാനമന്ത്രി മോദിയുടെ പേര് ശരിയായി ഉച്ചരിക്കാൻ കഴിഞ്ഞില്ല. നാക്കുപിഴക്കെതിരെ ലഖ്നോ കോടതിയിൽ പരാതിയും നൽകിയിട്ടുണ്ട് ബി.ജെ.പി.

Tags:    
News Summary - BJP to protest against Congress after Pawan Khera mis-spells PM’s name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.