കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ ബി.ജെ.പി -തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സംഘർഷമുണ്ടായത്.
ഈ രീതിയിലുള്ള രാഷ്ട്രീയമാണ് തൃണമൂൽ പിന്തുടരുന്നതെങ്കിൽ അതേ ഭാഷയിൽ തന്നെ മറുപടി നൽകുമെന്ന് ബി.ജെ.പി നേതാവ് എ.എൻ.ഐയോട് പ്രതികരിച്ചു. എന്നാൽ, അക്രമസംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രതികരണം പുറത്ത് വന്നിട്ടില്ല. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷികത്തിന്‍റെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാളിലെത്തുന്നത്.
പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി നടത്തുന്ന സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. നരേന്ദ്ര മോദി സർക്കാറിനെതിരെ ഇന്നും രൂക്ഷമായ വിമർശനങ്ങളാണ് മുഖ്യമന്ത്രി മമത ബാനർജി ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.