ന്യൂഡൽഹി: 2019ലെ െപാതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും മന്ത്രിസഭയും സ ത്യപ്രതിജ്ഞ ചെയ്യുന്നതിനുമുേമ്പ ബി.ജെ.പി 2024ലേക്കുള്ള മുന്നൊരുക്കം തുടങ്ങി. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ 333 സീറ്റ് ലക്ഷ്യമിട്ട പാർട്ടി അതിനായി കേന്ദ്രീകരിക്കുക ദക്ഷിേ ണന്ത്യയിലായിരിക്കും. ഇതിനുള്ള മുന്നൊരുക്കം കേരളത്തിൽ നിന്നായിരിക്കുമെന്നും ബി.െ ജ.പി വ്യാപനത്തിന് ആർ.എസ്.എസ് നിയോഗിച്ച ദേശീയ സെക്രട്ടറി സുനിൽ ദേവ്ദർ പറഞ്ഞു. < /p>
2019ലെ ആഘാതത്തിൽനിന്ന് പ്രതിപക്ഷം കര കയറുന്നതിനുമുേമ്പയാണ് പശ്ചിമ ബംഗാളിൽനിന്ന് കേരളം അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ബി.ജെ.പി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാലിലും സംഘടനാ അടിത്തറ വിപുലപ്പെടുത്താൻ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇൗ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന ചില നിയമസഭ തെരഞ്ഞെടുപ്പുകളാണ് ആദ്യ ലക്ഷ്യം.
മുന്നോട്ടുള്ള വഴി നിർണയിക്കുന്നതിനുള്ള ആദ്യ ചർച്ച കേരളത്തിലാണ്. രാജ്യത്ത് ആർ.എസ്.എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ളത് കേരളത്തിലാണ്. എന്നാൽ, താരതമ്യേന മെച്ചപ്പെട്ട വോട്ടുവിഹിതം ലഭിച്ചിട്ടും ബി.ജെ.പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. തിരുവനന്തപുരമടക്കം മൂന്നു സീറ്റുകൾ ഇത്തവണ പ്രതീക്ഷിച്ചതായിരുന്നു. കേരളത്തിൽ ബി.ജെ.പി നേതൃമാറ്റം ഇപ്പോൾ ചർച്ചചെയ്യില്ല. ശബരിമല വിധിക്കുശേഷം സി.പി.എമ്മിെൻറയും കോൺഗ്രസിെൻറയും വോട്ടുബാങ്ക് എങ്ങനെ പിടിച്ചെടുക്കാം എന്നതു സംബന്ധിച്ചായിരിക്കും ചർച്ച. ശബരിമല വിഷയം ഉന്നയിച്ചതിലൂടെ വോട്ടുബാങ്ക് പിടിക്കാമെന്ന് കണക്കുകൂട്ടിയെങ്കിലും സി.പി.എം വിരുദ്ധ വോട്ടുകളെല്ലാം യു.ഡി.എഫ് െകാണ്ടുപോയി എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഹിന്ദിക്കാരുടെ പാർട്ടിയല്ലെന്നും ഇന്ത്യക്കാരുടെ പാർട്ടിയാണെന്നുമുള്ള നിലയിൽ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരിചയപ്പെടുത്തും. ഹിന്ദി സംസാരിക്കുന്നവരുടെ പാർട്ടിയാണ് ബി.െജ.പി എന്നത് മാറിയെങ്കിലേ അത് സാധ്യമാകൂ. ആന്ധ്രപ്രദേശിെൻറ ചുമതലയുള്ള താൻ തെലുഗു ഭാഷ പഠിക്കുകയാണെന്ന് ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പാർട്ടി വ്യാപനത്തിന് ബംഗാളി ഭാഷ പഠിച്ച ദേവ്ദർ പറഞ്ഞു. ആന്ധ്രപ്രദേശിനു പുറമെ ത്രിപുരയുടെ ചുമതലയും ദേവ്ദറിനാണ്. ദക്ഷിണേന്ത്യയിൽ പാർട്ടി ശക്തിപ്പെടുത്തുക എന്നത് ദേശീയമായ അഭിലാഷവും പ്രാദേശികമായ പ്രചോദനവുമാണെന്ന് കർണാടകയുടെ ചുമതലയുള്ള മുരളീധർ റാവു പറഞ്ഞു. വിവിധ ഭാഷാസമൂഹങ്ങളും അതോടെ ഹിന്ദുത്വ ദേശീയതയുടെ ഭാഗമാകുമെന്നും റാവു കൂട്ടിച്ചേർത്തു.
കർണാടകയിൽ 28ൽ 25 സീറ്റുകളും പിടിച്ചെടുത്ത പാർട്ടി തെലങ്കാനയിൽ 17ൽ നാലു സീറ്റും നേടി. അതേ സമയം കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഒരു സീറ്റിൽപോലും ജയിക്കാൻ പാർട്ടിക്കായില്ല. ഇതിനായി ബൂത്ത് തലത്തിൽ പന്ന പ്രമുഖിനെ നിയമിച്ചുതുടങ്ങും. ഒാരോ ഇടങ്ങളിലും ഉയർത്തിക്കൊണ്ടുവരേണ്ട വിഷയങ്ങളെന്താണെന്ന് ആർ.എസ്.എസും ബി.ജെ.പിയും കൂട്ടായി ചർച്ചചെയ്ത് നിർണയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.