ബി.ജെ.പി പരീക്കറിൻെറ പാതയിൽ നിന്ന്​ വ്യതിചലിച്ചു -​ഉത്​പാൽ പരീക്കർ

പനാജി: ഗോവയിൽ കോൺഗ്രസ്​ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്ന വിഷയത്തിൽ വിയോജിപ്പുമായി മുൻ മുഖ്യമന്ത്രി മനോഹർ പരീ ക്കറുടെ മകൻ ഉത്​പാൽ പരീക്കർ. ഗോവ ബി.ജെ.പി പരീക്കറു​െട പാതയിൽ നിന്ന്​ വ്യതിചലിച്ചുവെന്ന്​ അദ്ദേഹം ആരോപിച്ചു. തൻെറ പിതാവിൻെറ മരണത്തിന്​ ശേഷമാണ്​ സംസ്ഥാനത്തെ പാർട്ടിയിൽ ദിശാമാറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസം, പ്രതിജ്ഞാബദ്ധത എന്നിവയായിരുന്നു പരീക്കറുടെ കാലത്തെ ബി.ജെ.പിയുടെ ആശയങ്ങൾ. എന്നാൽ ഇപ്പോൾ അതിൽ മാറ്റമുണ്ടായിരിക്കുകയാണ്​. ഇതാണ്​ ഇക്കാര്യം പറയാൻ പറ്റിയ സമയമെന്നും ഉത്​പാൽ കൂട്ടിച്ചേർത്തു.

മനോഹർ പരീക്കറിൻെറ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ആഗ്രഹം ഉത്​പാൽ
പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബി.ജെ.പി സംസ്ഥാന നേതൃത്വം ഉത്​പാലിന്​ സീറ്റ്​ നിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ്​ 10 കോൺഗ്രസ്​ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതായി പ്രഖ്യാപിച്ചത്​.

Tags:    
News Summary - BJP taken different direction’: Parrikar’s son-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.